ഇ ഡി യുടെ നോട്ടീസ് ലഭിച്ചില്ല ,അന്വേഷവുമായി സഹകരിക്കും സ്വപനസുരേഷ്

ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ മെയിലിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു

0

തിരുവനതപുരം | ഇ ഡി യുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലന്നു.സ്വപ്‍ന സുരേഷ് വ്യകത്മാക്കി തന്റെ ഇ മെയിൽ പ്രശ്ങ്ങൾ ഉണ്ട്
അതുകൊണ്ടാകാം സമൻസ് ലഭിക്കാത്തത് . അന്വേഷണവുമായി സഹകരിക്കും .ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ മെയിലിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂർണ ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്.ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്. ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെക്കുറിച്ചും ആണ് പറയാൻ ഉള്ളത്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.

ശിവശങ്കറിന്റെ പുസ്തകം വിശ്വസിക്കാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയമെന്നും പ്രതികരിച്ച സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്വപ്ന മറുപടി നൽകി. ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നായിരുന്നു സ്വപ്നയുടെ പ്രതികരണം
മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള ശബ്ദരേഖ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വപ്ന വിശദീകരിച്ചു. അതേസമയം, സ്വർണക്കടത്തിലെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെ സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍‍ നിര്‍ദേശിച്ച് സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം പുറത്തു വിട്ടതിൽ വീണ്ടും മൊഴിയെടുക്കും. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നായിരുന്നു ഓഡിയോ. എം ശിവശങ്കർ ആണ് ഇതിനു പിന്നിൽ എന്ന് സ്വപ്ന അഭിമുഖങ്ങളിൽ ആരോപിച്ചിരുന്നു

-

You might also like

-