ഇന്ത്യൻ വംശജൻ അമേരിക്കയിൽ സുപ്പീരിയര്‍ കോടതി ജഡ്ജി

സൗത്ത് ഏഷ്യന്‍ ബാര്‍ ബോര്‍ഡ് മെമ്പറായും സേവനം അനുഷ്ഠിച്ചിരുന്നു. 2003 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ബി.എസും , 2008 ല്‍ ന്യൂയോര്‍ക്ക് സ്‌ക്കൂള്‍ ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി

0

ഓറഞ്ചു കൗണ്ടി (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിഭവ് മിത്തല്‍ ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി സെപ്റ്റംബര്‍ 10ന് സത്യപ്രതിജ്ഞ ചെയ്തു.ഇവിടെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ ആണ്. ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം ആണ്‍ മിത്തലിനെ നിയമിച്ചത്.ഇതിനു മുമ്പു സാന്റാ അന്നായിലുള്ള യു.എസ്. അറ്റോര്‍ണി ഓഫീസില്‍ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്നു.

സൗത്ത് ഏഷ്യന്‍ ബാര്‍ ബോര്‍ഡ് മെമ്പറായും സേവനം അനുഷ്ഠിച്ചിരുന്നു.
2003 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ബി.എസും , 2008 ല്‍ ന്യൂയോര്‍ക്ക് സ്‌ക്കൂള്‍ ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.
മിത്തലിന്റെ പുതിയ സ്ഥാന ലബ്ദിയില്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ലൊ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച മിത്തലിന്റെ കഠിന പ്രയത്‌നവും, ആത്മാര്‍ത്ഥതയുമാണ് ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടാന്‍ അവസരമൊരുക്കിയതെന്ന് അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടി

You might also like

-