വേനൽ മഴ.. ഇടിമിന്നലേറ്റ് എറണാകുളത്തു രണ്ടുപേർ മരിച്ചു

മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. ലിസിയുടെ മകൾക്ക് പൊള്ളലേറ്റു. ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

0

കൊച്ചി :എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. ലിസിയുടെ മകൾക്ക് പൊള്ളലേറ്റു. ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പിറവം ജെ.എം.പി ആശുപത്രിയില്‍.അതേസമയം കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ. തെക്കന്‍ കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന കൊടും ചൂടിന് ആശ്വാസമായാണ് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും അതിശക്തമായ മഴ പെയ്തു. തെക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ പെയ്തത്. വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയുണ്ടായേക്കും. ഇടിയോടു കൂടിയ മഴക്കൊപ്പം നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിച്ചെങ്കിലും ഇന്നും നാളെയും താപനില ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പാലക്കാട് ഇന്ന് 41.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്

You might also like

-