വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കൊല്ലം പോളയത്തോടുള്ള എസ്എൻഡി സദനം എയർഹോസ്റ്റസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയാണ് (19) മരിച്ചത്.

0

കൊല്ലം : കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പോളയത്തോടുള്ള എസ്എൻഡി സദനം എയർഹോസ്റ്റസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയാണ് (19) മരിച്ചത്.

പുലർച്ചെ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ ശ്രീലക്ഷ്മിയെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബന്ധുക്കള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

You might also like

-