മുന്നാറിൽ വില്ലേജ്ജ് ഓഫീസ്‌മാർ നൽകിയ നിർമാണ അനുമതിയിൽക്രമക്കേട് എൻ ഓ സി കൾ റദ്ദ് ചെയ്യണമെന്ന് സബ്‌കളക്‌ടർ

സർക്കാരിന്റെ ഉത്തരവിന്റെ മറവിൽ നിരവധി നിയമ വിരുദ്ധ നിർമ്മാണങ്ങൾക്ക് വില്ലേജ്ജ് ഓഫീസർ മാർ അനൗമി നൽകിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് സബ് കളക്‌ടർ ഇത്തരം എൻ ഓ സി കൾ റദ്ദ് ചെയ്യണമെന്ന് ജില്ലാകളക്ടറോട് ശുപാർശ ചെയ്തത്

0

മൂന്നാർ :മൂന്നാർ ഉൾപ്പെടുന്ന ടുറിസം മേഖലയിലെ എട്ടു വില്ലേജ്‌ജുകളിൽ 2018 മെയ് മുതൽ ഒക്റ്റോബർ വരെ ഭൂ ഉടമകൾക്ക് നൽകിയ നിർമ്മാണ അനുവമതി റദ്ദ് ചെയ്യണമെന്ന് ദേവികുളം സബ് കളക്റ്റർക്ക് ശുപാർശ നൽകി . ഇക്കാലയളവിൽ സബ് കളക്ടറും തഹസില്ദാര്മാരും നൽകിയിരുന്ന എൻ ഓ സി വില്ലേജ്ജ് ഓഫീസര്മാര്ക്ക് നല്കാൻ അനുമതി നൽകുകയുണ്ടായി . സർക്കാരിന്റെ ഉത്തരവിന്റെ മറവിൽ നിരവധി നിയമ വിരുദ്ധ നിർമ്മാണങ്ങൾക്ക് വില്ലേജ്ജ് ഓഫീസർ മാർ അനൗമി നൽകിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് സബ് കളക്‌ടർ ഇത്തരം എൻ ഓ സി കൾ റദ്ദ് ചെയ്യണമെന്ന് ജില്ലാകളക്ടറോട് ശുപാർശ ചെയ്തത് .മൂന്നാർ ഉൾപ്പെടുന്ന എട്ട് വില്ലേജ്‌ജുകളിൽ പൂര്‍ണമായി നിര്‍മാണ നിരോധനം നിലനിന്നിരുന്ന കാലത്തു . കർഷക സംഘടനകളുടെ ആവശ്യം പരിഗണിച്ചണ്. ഗാര്‍ഹിക ആവശ്യത്തിനും കൃഷി ആവശ്യത്തിനു മുള്ള എന്‍ഒസിനല്‍കാനുള്ള ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കിയത് .

അഞ്ച് മാസമായിരുന്നു ഇതിന്റെ കാലാവധി. ഈക്കാലയളവിൽ നിരവധി എന്‍ഒസികളാണ് നല്‍കിയത്. 2000ല്‍ അധികം സ്‌ക്വയര്‍ ഫീറ്റുള്ള നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു. കര്ഷകര്ക്കും
ഭാവന നിർമ്മാണങ്ങൾക്കായി നൽകിയ അനുമതിയുടെ മറവിൽ
വൻതോതിൽ വാണിജ്യ ആവശ്യത്തിനല്ല കെട്ടിടങ്ങൾ നിര്മ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . കെ ഡി എച് വില്ലേജ്ജ് ,പള്ളിവാസലില്‍ അടക്കം നിരവധി വില്ലേജ്‌ജുകളിൽ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോഴും നടക്കുന്നുണ്ട് .കേരള ഹൈക്കോടതിയുടെ വിധിപ്രകാരം എൽ എ പട്ടയങ്ങളിൽ 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതിയില്ല. 1500 സ്‌ക്വയര്‍ ഫീറ്റിന് അധികമുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടിസ് നല്‍കാനും ശുപാർശയുണ്ട് ‘

മൂന്നാർ ടുറിസം മേഖലയിലെ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തികളുടെ പരിശോധനയിൽ 2010 മുതൽ സമ്പാദിച്ച എൻ ഓ സി കളുടെ മറവിൽ ഇപ്പോഴും കിട്ട നിര്മ്മാണങ്ങൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് ഈ സാഹചര്യത്തിൽ എൻ ഓ സി കൾക്ക് കാലാവധി നിശ്ചയിക്കണമെന്നു . പരമാവധി ഒരുവർഷം കാലാവതിയെ നൽകാവൂ എന്നും ,ഇക്കാലയളവിൽ പൂർത്തിയാക്കാൻ കഴിയ്യാത്ത നിർമ്മാണ പ്രവർത്തികൾക്ക് വീണ്ടും വീണ്ടും എൻ ഓ സി പുത്തുക്കി നൽകുന്നതിന് റവന്യൂ വകുപ്പിനെ സമീപിക്കുന്ന രീതിയിൽ ഓഎൻ ഓ സി കൾക്ക് കാലവധി നിശ്ചയിക്കണമെന്നു സബ്കളക്ടറുടെ ശുപാർശയിൽ ഉണ്ട്

You might also like

-