ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും :വി മുരളീധരന്‍

അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

0

ഡൽഹി :ഇസ്രായേലില്‍ ഹമാസിന്റെ ഷെൽ ക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു . കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സൗമ്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും വി മുരളീധരന്‍ പറഞ്ഞു. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘര്‍ഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

V. Muraleedharan
@MOS_MEA

ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷെല്ലുകൾ കെട്ടിടത്തിലേക്ക് പതിച്ചത്. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിൻ്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറി. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഹമാസ് നടത്തിയ ആക്രമണത്തിന്  തിരിച്ചടിയായി ഇസ്രായേൽ സേന നടത്തിയ പ്രത്യാക്രമണത്തിൽ 20 ഹമാസ് തീവ്വ്രവാദികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ പട്ടാള ഉദ്യോഗസ്ഥൻ അറിയിച്ചു . തിരിച്ചടി തുടരുകയാണെന്നും ഹമാസ് യാതൊരു പ്രകോപനമില്ലാതെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നൂറുകണക്കിന് ഇസ്രായേൽ പൗരന്മാരുടെ വീടുകൾ തകരുകയും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രായേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.

 

You might also like

-