പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0

നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞുപൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.

സംഘപരിവാർ മസിൽ പവർ കൊണ്ട് പൌരത്വ നിയമം നടപ്പാക്കാമെന്ന് കരുതേണ്ടെന്ന് മന്ത്രി ഇ. പി ജയരാജന്‍. പൗരത്വ നിയമ ഭേദഗതിയെ കേരളം അംഗീകരിക്കില്ല. അതു തടയാൻ എല്ലാ വഴികളും തേടുമെന്നും അതിന്റെ ഭാഗമായാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

You might also like