ബുധനാഴ്ച മുതല്‍ പിഴ നല്‍കണം

0

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ, വിറ്റാലോ ബുധനാഴ്ചമുതല്‍ പിഴ നല്‍കണം. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിനെത്തുടര്‍ന്നാണിത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 15 ദിവസം പിഴ ഈടാക്കിയിരുന്നില്ല.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സെക്രട്ടറിമാര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും

You might also like

-