ദേശീയപാത വികസനം അട്ടിമറിച്ചത് സംസ്ഥാന സർക്കാർ, ഡീൻ കുര്യാക്കോസ്

ദേശീയപാത 85ലെ നിർമ്മാണം തടയുന്ന ഹൈക്കോടതി വിധിയുണ്ടായത് സംസ്ഥാന സർക്കാരിൻ്റെ ഒളിച്ചു കളിമൂലമാണ്

തൊടുപുഴ | ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കോടതിയെ ഉപയോഗിച്ച് അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് ഇടുക്കി എം പി ഡീൻ കുരിയാക്കോസ് പറഞ്ഞു . ദേശീയപാത 85ലെ നിർമ്മാണം തടയുന്ന ഹൈക്കോടതി വിധിയുണ്ടായത് സംസ്ഥാന സർക്കാരിൻ്റെ ഒളിച്ചു കളിമൂലമാണ് . ദേശീയ പാതയിൽ നിർദ്ദിഷ്ട വികസന പ്രവർത്തനം 10 മീറ്റർ വീതിയിലാണ് അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് തർക്കം ഉന്നയിച്ചത് വനം വകുപ്പ് ആണ്. ഈ ഘട്ടത്തിൽ ബഹു.ഹൈക്കോടതി 2024 മെയ് 28ന് ,കിരൺ സിജു എന്ന വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിൽ വിധി പുറപ്പെടുവിച്ചു .പ്രസ്തുത വിധിയനുസരിച്ച് 1996 ലെ പൊതുമരാമത്ത് ഉത്തരവ് അനുസരിച്ച് 30 മീറ്റർ വീതി യാഥാർത്ഥ്യമാക്കണമെന്നും, വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും വിധിച്ചു.ഈ വിധി നടപ്പിലാക്കിയെടുക്കാൻ സർക്കാരിന് സാധിച്ചില്ല.എന്നാൽ 2/8/2024 ൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുത്ത മീറ്റിംഗിൽ 10 മീറ്റർ വീതിയിൽ വികസന പ്രവർത്തനം നടത്താമെന്നും, ആ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം സൃഷ്ടിക്കരുതെന്നും തീരുമാനമായി.എന്നാൽ മലയാറ്റൂർ റിസർവീൻ്റെ ഭാഗമാണ് എന്ന വനം വകുപ്പിൻ്റെ വാദം ശരിയാണെങ്കിൽ അത് ഡീനോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് വനം അല്ലാതെയാക്കും എന്നുമായിരുന്നു യോഗത്തിലെ തീരുമാനം. അതിനെ തുടർന്നായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഈ സമയത്ത് ശ്രി M N ജയചന്ദ്രൻ എന്ന ബി ജെ പി യുടെ പരിസ്ഥിതി വിഭാഗം നേതാവ് ഹൈക്കോടതിയിൽ, കിരൺ സിജുവിൻ്റെ വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകിയത് നിരുപാധികം തള്ളിയിരിയുന്നു. അതോടൊപ്പം പ്രസ്തുത വ്യക്തി ചീഫ് ജസ്റ്റിസിൻ്റെ ബഞ്ചിൽ നൽകിയ റിട്ട് ഹർജിയിൽ ആണ് ഇന്ന് വിധി വന്നിട്ടുള്ളത്.ഈ കഴിഞ്ഞ 7-ന് അഡീഷനൽ ചീഫ് സെക്രട്ടറി ശ്രീ ജ്യോതിലാൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി എന്ന പേരിൽ നൽകിയ സത്യവാങ്ങ്മൂലം പൂർണ്ണമായും ഹർജിക്കാരനായ M N ജയചന്ദ്രനെ സഹായിക്കാൻ വേണ്ടി മാത്രമുളളതു പോലെയാണ് വന്നത്.എന്താണോ ഹർജിക്കാരൻ പറയുന്നത്, അതേ നിലയിൽ തന്നെ സംസ്ഥാന സർക്കാരും അനുകൂലിച്ച് ഇത് വനഭൂമിയാണ് എന്ന് സമർത്ഥിക്കുകയാണ് ഉണ്ടായത്.ഈ ഘട്ടത്തിൽ 8 ന് തന്നെ MP എന്ന നിലയിൽ താനും ,ശ്രീ സിജുമോൻ ഫ്രാൻസിസും കക്ഷി ചേരുന്നതിന് അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചെങ്കിലും, തങ്ങളുടെ ഭാഗം വിശദീകരിക്കാനോ, കേൾക്കാനോ ഹൈക്കോടതി സമയമനുവദിച്ചില്ല. തുടർന്ന് ഏകപക്ഷീയമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഈ അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കണ്ടത് ചീഫ് സെക്രട്ടറി കൈക്കൊണ്ട തീരുമാനം ആണ്, അഡീഷണൽ ചീഫ് സെക്രട്ടറി മറച്ചു വച്ച് ,ഹർജിക്കാരന് ഒത്താശ ചെയ്തിട്ടുള്ളത്.അതോടൊപ്പം തന്നെ ശ്രീ M N ജയചന്ദന് എല്ലാ സൗകര്യങ്ങളും കേസ് നടത്തിപ്പിന് ചെയ്ത് കൊടുക്കുന്നത് വനം വകുപ്പും ഇടതു സർക്കാരുമാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തിയ ഗോത്രഭേരി എന്ന പരിപാടിയിൽ മുഖ്യ അതിഥി ഇദ്ദേഹമായിരുന്നു.അതോടെപ്പം ഇദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഒന്നാം പിണറായി സർക്കാരിൻ്റെ വനം വകുപ്പ് പ്ലിഡർ ആയിരിന്നു. ഇപ്പോഴത്തെ പ്ലീഡറും, മുൻ പ്ലിഡറും ഒറ്റക്കെട്ടായിട്ടാണ് കോടതിയിൽ കേസ് വാദിച്ചത്.
ഈ സംഭവ വികാസങ്ങളിലൂടെ എം എൻ ജയചന്ദ്രൻ്റെ വിവാദ ഹർജിക്ക് പിന്നിൽ വനം വകുപ്പും ഈ സർക്കാരുമാണെന്ന് വളരെ വ്യക്തമാണ്. ആസൂത്രിതമായ ഈ ഗൂഢാലോചന പുറത്തു കൊണ്ടുവരണം.സംസ്ഥാന സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ അഡീ.ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് ,റിവ്യൂ പെറ്റീഷൻ നൽകി തുടർവികസന പ്രവർത്തനം ഉറപ്പാക്കണമെന്നും ഡീൻ കുര്യാക്കോസ് MP ആവശ്യപ്പെട്ടു.FARM (ഫാർമേർസ് അവേർനസ് ആൻറ് റിവൈവൽ ) മൂവ്മെൻ്റ് ജന സെക്രട്ടറി സിജുമോൻ ഫ്രാൻസിസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

-