പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സുപ്രീംകോടതി വിധി ഇന്ന്

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി പറയുക.

0

ഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി പറയുക. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും.ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രാജകുടുംബം അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.

ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണായകമാണ് ഈ വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.