“തന്റെ പ്രതിച്ഛായ ബി ജെ പി യെ അടിമുടി മാറ്റി” ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍

തന്‍റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു

0

പാലക്കാട് :തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്‍റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇ ശ്രീധരന്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുക്കുന്നത്. പിന്നാലെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘തന്‍റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധിക്കും ’ ഇ.ശ്രീധരന്‍ പറഞ്ഞു.

രാജ്യത്ത് പൊതുവായി തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രതിച്ഛായയും പാലക്കാട് മത്സരിക്കുമ്പോള്‍ സഹായകരമാകും, മാറിമാറിവന്ന ഇടത്-വലത് സർക്കാരുകൾ കേരളത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആന്ധ്രാ, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ എത്ര വേഗമാണ് പുരോഗതിയിലേക്ക് പോകുന്നതെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.അതേസമയം ഇ. ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന് ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.പാലക്കാട് ഇ. ശ്രീധരന്റെ അത്ഭുത പ്രവർത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരൻ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പിൽ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു.