മകൻ്റെ ഭാര്യ ആത്മഹത്യ നടൻ രാജൻ പി ദേവിന്റെ ഭാര്യാ ശാന്തഅറസ്റ്റിൽ

ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീധന പ്രശ്നം ഉന്നയിച്ച് നിരന്തരം ശാന്തയും മകൻ ഉണ്ണിയും പ്രിയങ്കയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണി രാജൻ പി ദേവിനെ മെയ് മാസം അറസ്റ്റ് ചെയ്തിരുന്നു.

0

തിരുവനന്തപുരം: അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു.മകൻ്റെ ഭാര്യയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസിൽ ഹാജരാകുകയായിരുന്നു.തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .

ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീധന പ്രശ്നം ഉന്നയിച്ച് നിരന്തരം ശാന്തയും മകൻ ഉണ്ണിയും പ്രിയങ്കയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണി രാജൻ പി ദേവിനെ മെയ് മാസം അറസ്റ്റ് ചെയ്തിരുന്നു.

ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തിൽ വിട്ടു. 2021 മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

-

You might also like

-