അമേരിക്കയിൽ മഞ്ഞുവീഴ്ച: ഞായറാഴ്ച വരെ ഡാളസിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

റെയില്‍ സര്‍വീസ് തടസപ്പെടുന്നതിന് പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മുകളിലൂടെ പോകുന്ന കേബിളുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്നാണ്.ബസ് സര്‍വീസും, റെയ്ല്‍ സര്‍വീസും, സ്ട്രീറ്റ് കാര്‍ സര്‍വീസും നിര്‍ത്തലാക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന നിരവധി പേര്‍ക്കാണ് കൃത്യസമയത്തു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തിചേരാന്‍ സാധിക്കാതെ വരിക

0

ഡാളസ് | ബുധനാഴ്ച മുതല്‍ നോര്‍ത്ത് ടെക്സില്‍ മഞ്ഞു വീഴ്ചയും മഴയും ഐസും രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച (ഫെബ്രുവരി 2) രാത്രി മുതല്‍ ഞായറാഴ്ചവരെ (ഫെബ്രുവരി 6) ഡാര്‍ട്ട് ((DART) സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.റെയില്‍ സര്‍വീസുകള്‍ ബുധനാഴ്ച അവസാനിപ്പിച്ചു. ഇത് ഞായറാഴ്ച വൈകീട്ട് പുനരാരംഭിക്കും. ഞായറാഴ്ചയിലെ സമയവിവര പട്ടിക ലഭിക്കണമെങ്കില്‍ dart.org പരിശോധിക്കണം.ബസ് സര്‍വീസ് ഞായറാഴ്ച രാവിലെ അഞ്ചിന് ആരംഭിക്കും.

റെയില്‍ സര്‍വീസ് തടസപ്പെടുന്നതിന് പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മുകളിലൂടെ പോകുന്ന കേബിളുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്നാണ്.ബസ് സര്‍വീസും, റെയ്ല്‍ സര്‍വീസും, സ്ട്രീറ്റ് കാര്‍ സര്‍വീസും നിര്‍ത്തലാക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന നിരവധി പേര്‍ക്കാണ് കൃത്യസമയത്തു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തിചേരാന്‍ സാധിക്കാതെ വരിക.ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ രണ്ടു മൂന്നു ദിവസത്തേക്ക് ഡാളസിലെ ജനജീവിതം ആകെ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇതേ സാഹചര്യം ഉണ്ടായതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു. രണ്ടു മൂന്നു ദിവസം പൂര്‍ണ്ണമായും വൈദ്യുതി നിലച്ചതിനാല്‍ വെള്ളവും, ചൂടും ലഭിക്കാതെ പതിനായിരങ്ങളാണ് വീടുകളിലും, ജോലിസ്ഥലങ്ങളിലുമായി കുടുങ്ങി കിടക്കേണ്ടിവന്നത്.

-

You might also like

-