എസ്എൻ ഡി പി യോഗം അടിമാലി യൂണിയൻ പ്രസിഡണ്ട് പ്രതിഷ് പ്രഭക്കെതിരെ ലൈംഗക പീഡന പരാതിയുമായി യുവതി

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ക്രൈംനമ്പർ 1436 /2021 കേസ്സ് രജിസ്റ്റർ ചെയ്തട്ടുണ്ട് .യുവതിയുടെ പരാതിയിൽ ഐ പി സി 376 (n ) 376 (f ),506 (1 )506 (2 ) വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തട്ടുണ്ട്

0

കൊച്ചി : എസ് എൻ ഡി പി യോഗം അടിമാലി യൂണിയൻ സെകട്ടറി അഡ്വ : പ്രതിഷ് പ്രഭക്കെതിരെ ലൈംഗിക പീഡന പരാതി. തൃശൂർ ചങ്കുടി സ്വദേശിനിയും കൊച്ചി പാലാരിവട്ടം താമസക്കാരിയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇടുക്കിയിലെ സ്ഥലമിടപാടുമായി ബന്ധപെട്ടു അഡ്വ പ്രതിഷ് പ്രഭയുമായി യുവതി പരിചയപ്പെടുന്നത് . പിന്നിട് ഇരുവരും അടുപ്പത്തിലാകുകയും . താൻ വിവാഹം കഴിച്ചിട്ടില്ലന്നും തനിക്ക് ഭാര്യയും കുട്ടിയും ഉള്ളകാര്യം മറിച്ച് വച്ച് വിവാഹ അഭ്യർത്ഥന നടത്തുകയും യുവതിയുമായി കൂടുതൽ ബന്ധം സ്ഥാപിച്ചു ഇതിനിടെ യുവതിയുടെ
താമസസ്ഥലത്തെത്തിയ ഇയാൾ യുവതിയുമായി ബലമായി ശാരിക ബന്ധത്തിൽ നിരവധിതവണ ശാരിക ബന്ധത്തിലേർപ്പെട്ടതായും . പിന്നീട് ഇടുക്കിയിലും സംസ്ഥാനത്തിന്റ വിവിധഭാഗങ്ങളിൽ കൊണ്ടുപോയി പീഡിപ്പതിച്ചതായാണ് പരാതി .

ഓഗസ്റ്റ് ഇരുപതാം തിയതിയാണ് പെൺകുട്ടി എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ക്രൈംനമ്പർ 1436 /2021 കേസ്സ് രജിസ്റ്റർ ചെയ്തട്ടുണ്ട് .യുവതിയുടെ പരാതിയിൽ ഐ പി സി 376 (n ) 376 (f ),506 (1 )506 (2 ) വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തട്ടുണ്ട് .
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനേ ഒരു വര്ഷം മുൻപാണ് ചാലക്കുടി സ്വദേശ്ശിയായ യുവതി ഇടുക്കിയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു അഡ്വ പ്രതിഷ് പ്രഭയുടെ ഓഫീസിൽ എത്തുന്നത് . യുവതിയുടെ സാഹചര്യം മനസ്സിലാക്കിയ പ്രതി യുവതിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും താൻ വിവാഹിതനല്ലെന്നും യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു ഇതേ തുടർന്ന് ഇയാളുമായി യുവതി കൂടുതൽ അടുക്കുകയും ഒരിക്കൽ യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു . പിന്നീട് നിരവധി തവണ യുവതിയുമായി ശാരിക ബന്ധത്തിൽ ഏർപ്പെട്ടു ഇതിനിടെ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി അപ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു പ്രതി ഒഴിഞ്ഞുമാറി . ഇതിനിടെ യുവതിയുടെ പരാതി പരിഹരിക്കാൻ തൊടുപുഴയിൽ വാടക വീട് എടുത്ത് താമസിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു .

ഇതിനിടെ ഇയാൾ മുൻപ് വിവാഹം കഴിച്ചിരുന്നതായും വിവാഹ ബന്ധത്തിൽ ഒരു കുട്ടി ഉള്ളതായും ഭാര്യയും കുട്ടികളുമായി അടിമാലി അമ്പഴച്ചാലിൽ (സെല്ലിയാമ്പറ) കുടുംബസമേതം താമസിച്ചു വരുന്നതായും യുവതി മനസ്സിലാക്കി താൻ വഞ്ചിക്കപ്പെട്ടു വന്നു മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസമാണ് പോലീസിൽ പരാതിയുമായി എത്തുന്നത് .പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നതായും ഉടൻ പിടികൂടുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു .

വെള്ളാപ്പളി നടേശന്റെ പ്രത്യക നോമിയയായണ് ഇയാൾ എസ് എൻ ഡി പി യോഗം അടിമാലി യൂണിയന്റെ പ്രസിഡന്റാകുന്നത് .യുവതി പരാതിയുമായി എത്തിയപ്പോൾ യോഗം പ്രവർത്തകർ ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു . ചില കേസുകളുമായി ബന്ധപ്പെട്ട്അടിമാലി ബാർ അസോസിയേഷൻ ഇയാളെ ഒരു വര്ഷം മുൻപ് അസോസിയേഷനിൽ നിന്നും പുറത്താക്കിയിരുന്നു . ബാർകൗൺസിലും ഇയാൾക്കെതിരെ അന്വേഷണം നടത്തിവരികയാണ് ഇയാൾക്കെതിരെ യുവതി ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തുന്നത് .

You might also like