സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുന്നതിനിടെയാണ് സിയാദിനെ കുത്തിക്കൊലപ്പെടുത്തിയത്.

0

കായംകുളം:കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവില്‍ അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ കായംകുളം നഗരസഭാ കൗണ്‍സിലറാണ് നിസാം. കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് നിസാമിന്റെ കാറിലാണ്.സിയാദിന്റെ കൊലപാതകം അറിഞ്ഞ ശേഷവും നിസാം മറച്ചുവച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നിസാമിന്റെ അറസ്റ്റോടെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് ഉള്‍പ്പെടെ അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്കായംകുളത്ത് കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുന്നതിനിടെയാണ് സിയാദിനെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഫയർസ്‌റ്റേഷനു സമീപത്ത് റോഡിലായിരുന്നു സംഭവം.

ഭക്ഷണം എത്തിച്ച് വീട്ടിലേക്ക്‌ മടങ്ങിയ സിയാദിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് റോഡിൽ കിടന്ന സിയാദിനെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പൊലീസ്‌ തെരയുന്നുണ്ട്‌. സിപിഐ എം എരുവ ലോക്കലിലെ എംഎസ്എം സി ബ്രാഞ്ചംഗമാണ്‌ സിയാദ്‌.

-

You might also like

-