ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു

ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.

0

ഡൽഹി :സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.കസ്റ്റംസ്, ഇ ഡി ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ശിവശങ്കറിന് ജാമ്യം കിട്ടിയിരുന്നു. ശിവശങ്കറിന് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണം നിർണായകഘട്ടത്തിലായതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളര്‍ കടത്ത് കേസ് എന്നീ കേസുകളില്‍ ആയിരുന്നു അറസ്റ്റ്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ നവംബറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.ഡോളര്‍ കടത്ത് കേസില്‍ ജനുവരിയിലായിരുന്നു അറസ്റ്റ്. ഈ മാസം മൂന്നിനാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ 22ാം പ്രതിയാണ് ശിവശങ്കര്‍

You might also like

-