ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചു ,

ഷിൻഡെ വിഭാ​ഗം ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ മാതൃകക്ഷിയായ ശിവസേനയുമായി ബന്ധം സ്ഥാപിക്കുകയും രണ്ട് ഗ്രൂപ്പുകൾക്കും അവർ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യും.

0

മുംബൈ| മഹാരാഷ്ട്രയിലെ ചിഹ്നത്തർക്കത്തിൽ ഷിൻഡെ വിഭാ​ഗത്തിന് തിരിച്ചടി. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പാസാക്കി. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചിഹ്നത്തെ ചൊല്ലി ഉദ്ദവ് താക്കറെ വിഭാഗവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശിവസേനയ്‌ക്കായി നീക്കിവച്ചിരിക്കുന്ന അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ല എന്ന് ഉത്തരവിൽ പറയുന്നു.രണ്ട് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പുകൾക്ക് തെരഞ്ഞെടുക്കാവുന്ന പേരുകളിൽ അറിയപ്പെടും. ഷിൻഡെ വിഭാ​ഗം ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ മാതൃകക്ഷിയായ ശിവസേനയുമായി ബന്ധം സ്ഥാപിക്കുകയും രണ്ട് ഗ്രൂപ്പുകൾക്കും അവർ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യും.’ ‍എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ചിഹ്നത്തർക്കത്തിൽ പരിഹാരം കാണാൻ സത്യവാങ് മൂലം നൽകണമെന്ന് ഉദ്ദവ് വിഭാ​ഗത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർ​ദേശം നൽകിയിരുന്നു. ജനപ്രതിനിധികളുടേയും പ്രവർത്തകരുടേയും പിന്തുണ വ്യക്തമാക്കാൻ അഞ്ച് ലക്ഷം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു ഉദ്ദവ് താക്കറെ പക്ഷത്തിന്റെ തീരുമാനം. ഏക്നാഥ് ഷിൻഡെ വിഭാ​ഗം ചിഹ്നത്തിനായി അവകാശവാ​ദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതാണ് നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. പാർട്ടി ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉദ്ദവ് താക്കറെ പക്ഷം ഉന്നയിച്ചിരുന്നു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള വിഭാ​ഗം പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണ്. അവർക്ക് പാ‍ർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നും താക്കറെ വിഭാ​ഗം പറഞ്ഞിരുന്നു. ബിജെപി പിന്തുണയോടെ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിലെ ഭരണം ഷിൻഡെ വിഭാ​ഗം പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് ഔദ്യോ​ഗിക പക്ഷം ആരാണ് എന്നതിൽ ചർച്ച സജീവമായത്.

You might also like

-