നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ കേസിലെ പ്രതിയുടെ ഭാര്യ നൽകിയ മുൻകൂർ ജാമ്യാഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ.

കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്

0

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയുടെ ഭാര്യ നൽകിയ മുൻകൂർ ജാമ്യാഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ പ്രതി ചേർക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ വാദം. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണിവർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.