കേരളത്തിൽ നരബലി രണ്ടു സ്ത്രീകളെ കൊന്നു ദുർമന്ത്രവാദം നടത്തിയ കേസിൽ സീരിയൽ കൊലപാത കികൾ പിടിയിൽ

കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സീരിയൽ കൊലപാതകി പിടിയിൽ.

0

കൊച്ചി| കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തത്. കൊച്ചി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ യുവതിയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയ നിലയിൽ ആറന്മുളയിൽ കിട്ടിയതായാണ് വിവരം. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ഇവരെന്നും സമീപവാസികൾ പറയുന്നു.

സംഭവത്തിൽ എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫി എന്നയാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾ മറ്റൊരു യുവതിയെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടുദിവസം മുൻപു കൊച്ചിയിൽനിന്നു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയതാണത്രെ. തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണു വിവരം.ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.

You might also like

-