തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.

പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

0

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഇരുസംഘടനകളുടെയും പ്രകടനങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലും നിരീക്ഷണ വാർഡിലും രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പരിചരണം പൂർണ പരാജയമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.