അപകടം അരികെയെന്നറിഞ്ഞാട്ടും  വിവാദം  ഭയന്നാണ്  ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് :ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തുറക്കാൻ നിർദ്ദേശിച്ചത് കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ പഴിക്കുന്ന  കേന്ദ്ര മന്ത്രി വി മുരളീധരനോട്  സഹതാപമാണുള്ളതെന്നു  കടകപള്ളി പറഞ്ഞു

0

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നി​ട്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യാ​ല്‍‌ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന് സ​ര്‍​ക്കാ​രി​ന് ന​ല്ല ബോ​ധ്യ​മു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി.അ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്ന പേ​ക്കൂ​ത്തു​ക​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് താ​ല്‍​പ​ര്യ​മി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍​പ​ത് വ​ട്ടം വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ര്‍ പ്ലെ​യി​റ്റ് മാ​റ്റി​യ കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ക്ഷേ​ത്രം തു​റ​ക്കാൻ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ മോ​ഹ​ഭം​ഗം ഉ​ണ്ടാ​യി​ക്കാ​ണു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു

കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.മുരളീധരനോട് സഹതാപമാണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തുറക്കാൻ നിർദ്ദേശിച്ചത് കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ പഴിക്കുന്ന  കേന്ദ്ര മന്ത്രി വി മുരളീധരനോട്  സഹതാപമാണുള്ളതെന്നു  കടകപള്ളി പറഞ്ഞു ,കേന്ദ്രം പറഞ്ഞതിനെക്കാൾ സുരക്ഷ മാനദണ്ഡങ്ങൾ നടപ്പാക്കി. തുറക്കുന്നില്ല എന്ന് പറഞ്ഞവരുടെ നിലപാട സ്വാഗതം  ചെയ്യുന്നു .ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മത മേലധ്യക്ഷന്മാരും ഹിന്ദു സംഘടനകളുമായി ചർച്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എസ്എൻ ഡി പി യോഗം ജനറൽ സെകട്ടറി മുൻ വെള്ളാപ്പള്ളി നടാഷനടക്കമുള്ള എല്ലാ സമുദായ സംഘടനാ നേതാക്കളുമായി  സർക്കാർ ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്  എല്ലാവരും ഇക്കാര്യത്തിൽ ഒറ്റ കെട്ടായി സർക്കാരിനൊപ്പമാണെന്നു  മന്ത്രി കൂട്ടിച്ചേർത്തു