സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.

പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

0

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിയാച്ചിന്റെ വടക്കുഭാഗത്ത് ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

കൂടുതല്‍ പേര്‍ മഞ്ഞിനടിയില്‍ ഉണ്ടോയെന്ന് സംശയിക്കുന്നതിനാല്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. രണ്ടുദിവസം മുമ്പ് ജമ്മുകാശ്മീരിലെ ബാരമുള്ളയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം, ഓക്‌സിജന്‍ കുറഞ്ഞയിടം, യുദ്ധഭൂമി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് സിയാച്ചിന്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വത നിരകള്‍ വിനോദ സഞ്ചാരികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ തുറന്നുകൊടുത്തിരുന്നു.

You might also like

-