ഫാ​​ത്തി​​മയുടെ മരണം;ആ​​ഭ്യ​​ന്ത​​ര അന്വേഷണ സ​​മി​​തി രൂപികരിക്കും വി​ദ്യാ​ർ​ഥി​കളുടെ നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു

മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അന്വേഷണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന്​ ഐ.ഐ.ടി​ ഡീൻ അറിയിച്ചു.

0

ചെന്നൈ :മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഫാ​​ത്തി​​മ​ ല​ത്തീ​ഫി​​​​ന്റെ മരണത്തില്‍ മ​​ദ്രാ​​സ്​ ​ ഐ.ഐ.ടി ​ വി​ദ്യാ​ർ​ഥി​ക​ൾ നടത്തിവന്ന അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു. മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അന്വേഷണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന്​ ഐ.ഐ.ടി​ ഡീൻ അറിയിച്ചു.

ഡയറക്​ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ്​ രണ്ട്​ ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്​കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു.

You might also like

-