സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും; ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി

സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി.

0

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കുന്നു. സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി.

”ഒരു ഇടവേളക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വാക്സീൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്”. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

You might also like

-