അരാംകോ ആക്രമണം ഇറാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൗദി

അക്രമത്തിലൂടെ ഇറാ ൻ ലക്ഷ്യമിടുന്നത് എന്താണെന്ന് അറിയില്ല മറ്റു രാജ്യ ങ്ങളോടുള്ള തീരുമാനം എങ്ങിനെ എടുക്കുന്നുവെന്നത് അവരുടെ കാര്യമാണ്. എന്തായിരുന്നാലും അവരെടുക്കുന്ന നിലപാടുകള്‍ തീവ്രമാണ്. അത് അപകരവുമാണ്

0

ന്യൂയോർക് :സൗദി അരാംകോക്ക് എന്ന ശുദ്ധികരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തി ന് കനത്ത തിരിച്ചടി നൽകുമെന്ന്സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍പറഞ്ഞു . ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ എല്ലാ തെളിവും പുറത്തു വന്നാല്‍ സാമ്പത്തിക-സൈനിക നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അരാംകോക്ക്പ്ലാന്റിന് നേരെ നടന്ന ആക്രമണം നടത്തിയത് ഇറാനാണ് .

അക്രമത്തിലൂടെ ഇറാ ൻ ലക്ഷ്യമിടുന്നത് എന്താണെന്ന് അറിയില്ല മറ്റു രാജ്യ ങ്ങളോടുള്ള തീരുമാനം എങ്ങിനെ എടുക്കുന്നുവെന്നത് അവരുടെ കാര്യമാണ്. എന്തായിരുന്നാലും അവരെടുക്കുന്ന നിലപാടുകള്‍ തീവ്രമാണ്. അത് അപകരവുമാണ്. അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ തെളിവുണ്ടായിട്ടും എന്താണ് ഇറാനെതിരെ യുദ്ധം ചെയ്യാത്തതെന്ന് ചര്‍ച്ച നിയന്ത്രിച്ച യു.എന്‍ വിദേശ കാര്യ കൗൺസിലിൽ പ്രസിഡണ്ടിന്‍റെ ചോദ്യം. അത്ര ഉറപ്പുണ്ടെങ്കില്‍ എന്താണ് സൗദി സൈനിക നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യുദ്ധം അവസാനത്തെ ഓപ്ഷനാണെന്നായിരുന്നു സൗദി വിദേശകാര്യ സഹ മന്ത്രിയുടെ മറുപടി നൽകി .

“യുദ്ധം വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്. അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനു മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്. എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ എല്ലാം ആലോചിക്കും. ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. അരാംകോ ആക്രമണത്തെ കുറിച്ച് യു.എന്‍ സംഘവും വിദേശ രാജ്യ അംഗങ്ങളും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്

You might also like

-