ജോലി വാഗ്ദാനം രണ്ട് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാസര്‍കോട് ആവിക്കരയില്‍ മേരി അലക്കോക്കിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

0

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് ആവിക്കരയില്‍ മേരി അലക്കോക്കിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഗ്ലണ്ടില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 68 പേരില്‍ നിന്നായി 2.18 കോടിയോളം രൂപയാണ് മേരി തട്ടിയെടുത്തത്.

വാട്‌സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാര്‍ പ്രതിയെ പരിചയപ്പെട്ടത്. ഇതര സംസ്ഥാനകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മേരിയുടെ കൂട്ടാളികള്‍ക്കു കിട്ടിയ തുകയില്‍ നിന്ന് ഒരു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്. സംശയം തോന്നിയ അപേക്ഷകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേരിയെ അറസ്റ്റ് ചെയ്തത്

You might also like

-