മകളെ കൊന്നത് സാനുമോഹനൻ തന്നെ കൃത്യത്തിൽ മറ്റാർക്കും പങ്കില്ല സിറ്റി പോലീസ്

മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനൂ മോഹൻ പൊലീസിന് മൊഴി നാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

0

കൊച്ചി :പതിമൂന്ന് വയസ്സുകാരി മകളെ സനൂ മോഹൻ തന്നെയാണ് മകളെ കൊന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ.കേസുമായി ബന്ധപെട്ടു കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്
കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനൂ മോഹൻ പൊലീസിന് മൊഴി നാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കുട്ടിയെ സ്വന്തം നെഞ്ചിൽ അമർത്തി ശ്വസം മുട്ടിച്ചു ബോധരഹിതയാക്കിയശേഷം പുഴയിൽ വലിച്ചറിയുകായിയിരുനെന്നു സാനു പൊലീസിന് മൊഴി നൽകി കേസിൽ മറ്റാർക്കും പങ്കില്ലെന്നും കമീഷണർ കൂട്ടിച്ചേർത്തു.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് കമ്മീഷ്ണർ പറയുന്നു.

മകളുടെ മരണത്തിനു ശേഷം വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനൻ ജീവിച്ചിരിക്കുന്നു എന്നതിന് പൊലീസിന് ലഭിച്ച ആദ്യ തെളിവ്. മകളെ ബോധം കെടുത്തി പുഴയിൽ വലിച്ചറിഞ്ഞ ശേഷം നിരവധി സ്ഥലങ്ങളിൽ ക്യൂറ്റികറങ്ങിയ സാനുമോഹനെ കർണാടകയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കമ്മീഷ്ണർ കൂട്ടിച്ചേർത്തു.

ഒളിവിലായിരിക്കെ രണ്ട് സംസ്ഥാനങ്ങൾ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹൻ. ഫ്ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. തെളിവെടുപ്പിനായി 14 ദിവസം സനൂ മോഹനെ കസ്റ്റഡിയിൽ വാങ്ങുമെന്നും കമ്മീഷ്ണർ അറിയിച്ചു.