ഉപരോധങ്ങൾ മൂന്നാംലോക യുദ്ധമായിരിക്കും ,”മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. എന്നാൽ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

0

മോസ്‌കോ | യുക്രൈനിലെ സൈനിക നടപടിക്കു പിന്നാലെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളിൽ കടുത്ത മുന്നറിയിപ്പുമായി റഷ്യ. തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് മോസ്‌കോയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു ഘട്ടം വന്നാൽ അത് അതീവ വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവിന്റെ മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളാണ് ഇപ്പോൾ മൂന്നാലോക യുദ്ധത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾക്കെതിരെ യഥാർത്ഥ യുദ്ധം തുടങ്ങിയാൽ അത്തരം ആലോചനകൾ നടത്തുന്നവർ ആണവയുദ്ധം നടത്തുമെന്നും അത്തരം ആസൂത്രണങ്ങൾ നടന്നുവരുന്നുണ്ടെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.

റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യ- യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
“മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. എന്നാൽ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.
യുക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് യുക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്. റഷ്യക്ക് ഭീഷണിയായ ആയുധങ്ങൾ യുക്രൈനിൽ ഉണ്ടാവരുത്. അത്തരം ആയുധങ്ങളെല്ലാം യുക്രൈൻ നശിപ്പിക്കണം. ഫ്രാൻസുമായി റഷ്യ ചർച്ച നടത്തിയിട്ടുണ്ട്. അമേരിക്കയുമായും ആശയവിനിമയും ഉണ്ട്. യുക്രൈൻ- റഷ്യ ചർച്ചകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രൈൻ സർക്കാർ നവനാസികൾ തന്നെയാണ്. യുക്രൈനിലെ നഗരങ്ങളെല്ലാം കൊള്ളയടിക്കുകയാണവർ. ഇപ്പോൾ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. റഷ്യയുടെ ചെലവിൽ പടിഞ്ഞാറിന്റെ സുരക്ഷ ഉറപ്പിക്കാനാണ് നാറ്റോ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഭരണാധികാരികളും ഹിറ്റ്‌ലറും നെപ്പോളിയനുമെല്ലാമാണെന്നും സെർജി ലാവ്‌റോവ് ആക്ഷേപിച്ചു. പണ്ട് നെപ്പോളിയനും ഹിറ്റ്‌ലർക്കുമെല്ലാമായിരുന്നു യൂറോപ്പിനെ കീഴടക്കാനുള്ള പദ്ധതികളുണ്ടായിരുന്നത്. ഇപ്പോഴത് അമേരിക്കക്കാരാണ് ചെയ്യുന്നത്-അദ്ദേഹം ആരോപിച്ചു. നാറ്റോയും പടിഞ്ഞാറൻരാജ്യങ്ങളും വിഷയത്തിൽ ഇടപെടില്ലെന്ന് പുടിൻ കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അമേരിക്ക യുക്രൈൻ ജനതക്കൊപ്പമാണ്. യുക്രൈന് അമേരിക്ക കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു. റഷ്യൻ ആക്രമണം പ്രകോപനമില്ലാതെയാണ്. റഷ്യൻനുണകളെ സത്യം കൊണ്ട് ചെറുക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

You might also like

-