എലത്തൂരില്‍ വനംവകുപ്പ് മന്ത്രിക്കെതിരെ സംയുകത കര്‍ഷക സംഘടനാ പ്രതിനിധി അഡ്വ. സുമിന്‍ സ്ഥാനാര്‍ത്ഥി
വനം വകുപ്പും .മുഖ്യമന്ത്രി കൈയാളുന്ന പരിസ്ഥിതി വകുപ്പു ചേർന്ന് മനുഷ്യ ജീവന് വിലകല്പിക്കാതെ മലയോരത്തെ ജനങ്ങളെ നിരന്തരം വേട്ടയാടി മലയോർത്തെ ജനങ്ങളെ വന്യജീവികളെ ഉപയോഗിച്ച് വേട്ടയാടിയ എ കെ ശശീന്ദ്രനെ തുറന്നുകാട്ടാനും മലയോരത്തെ ജനങ്ങൾക്ക് ആത്മവിശ്വസം പകരുന്നതിനും മലയോരത്ത് വനവകുപ്പ് ഇരകളാക്കിയ ആയിരകണക്കിന് കർഷകരുടെ പ്രതിഷേധം ഏറ്റെടുത്തുകൊണ്ടുമാണ് താൻ മത്സര രംഗത്ത് വന്നിട്ടുള്ളതെന്ന് അഡ്വ. സുമിന്‍ എസ് നെടുങ്ങാടൻ പറഞ്ഞു
കോഴിക്കോട് | നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ സ്ഥാനാര്‍ത്ഥി. കേരളത്തിലെ 112 കർഷക സംഘടനകളെ പ്രതിനിധികരിക്കുന്ന കര്‍ഷക മഹാപഞ്ചായത്തിന്റെ പ്രതിനിധിയായി അഡ്വ. സുമിന്‍ എസ് നെടുങ്ങാടനാണ് വനംമന്ത്രിക്കെതിരെ മത്സരിക്കുന്നത്. എ കെ ശശീന്ദ്രന്‍ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്തെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ എ കെ ശശീന്ദ്രൻ പരാജയപെട്ടു മനുഷ്യരെ ബലിയാടാക്കി വന്യ ജീവി സംരക്ഷണം ഉറപ്പാക്കായ മന്ത്രി .കർഷകരുടെ ഭൂമിയും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത് വനവൽക്കരണം നടപ്പാക്കുകയും കാർബൺ ഫണ്ടിന്റെ വക്താവായി മാറിയ ആകെ ശീന്ദ്രനെ തുറന്നു കാട്ടുന്നതിനാണ് കർഷക സംഘടനകളുടെ സംയുകതവേദി അഡ്വ. സുമിന്‍ എസ് നെടുങ്ങാടനെ എലത്തൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചത്
എ കെ ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയായിരുന്ന കഴിഞ്ഞ 5 വര്‍ഷത്തില്‍ 600ലധികം മനുഷ്യരാണ് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ആദിവാസികളടങ്ങുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും നഷ്ടപരിഹാര തുക പോലും കൈമാറാന്‍ വനം വകുപ്പിനായിട്ടില്ല. വന്യമൃഗ ആക്രമണങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും മാന്യമായ നഷ്ടപരിഹാരം നല്‍കുവാനോ, മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനോ വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വീഴ്ച്ച വരുത്തിയെന്ന് കര്‍ഷക മഹാ പഞ്ചായത്ത് വിലയിരുത്തി.
വനം വകുപ്പ് മന്ത്രിയായിരിക്കെ കൊച്ചി ധനുഷ്‌കോടി ദേശീയപാത വികസനപോലും തടഞ്ഞു ജന ജീവിതം ദുസ്സഹമാക്കുകയും കർഷകരുടെയും ആദിവാസികളുടെയും ഭൂമി പിടിച്ചെടുത്ത് വനം ആകുകയും ചെയ്തുത് ഇടതു സർക്കാരിന്റെ പിന്തുണയോടെയാണ് . വനം വകുപ്പും .മുഖ്യമന്ത്രി കൈയാളുന്ന പരിസ്ഥിതി വകുപ്പു ചേർന്ന് മനുഷ്യ ജീവന് വിലകല്പിക്കാതെ മലയോരത്തെ ജനങ്ങളെ നിരന്തരം വേട്ടയാടി മലയോർത്തെ ജനങ്ങളെ വന്യജീവികളെ ഉപയോഗിച്ച് വേട്ടയാടിയ എ കെ ശശീന്ദ്രനെ തുറന്നുകാട്ടാനും മലയോരത്തെ ജനങ്ങൾക്ക് ആത്മവിശ്വസം പകരുന്നതിനും മലയോരത്ത് വനം വകുപ്പ് ഇരകളാക്കിയ ആയിരകണക്കിന് കർഷകരുടെ പ്രതിഷേധം ഏറ്റെടുത്തുകൊണ്ടുമാണ് താൻ മത്സര രംഗത്ത് വന്നിട്ടുള്ളതെന്ന് അഡ്വ. സുമിന്‍ എസ് നെടുങ്ങാടൻ പറഞ്ഞു . വരും ദിവസങ്ങളിൽ വന്യജീവി അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മണ്ഡലത്തിൽ എത്തിച്ച് പ്രചാരണം നടത്തുമെന്ന് അഡ്വ. സുമിന്‍ എസ് നെടുങ്ങാടൻ കൂട്ടിച്ചേർത്തു .