സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ.

സംഭവത്തിൽ മാസങ്ങൾക്ക് മുൻപ് പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോൾ ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

0

ആലപ്പുഴ :സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.സിനിമാ നിർമാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാർ കൈപ്പറ്റിയിരുന്നു. എന്നാൽ സിനിമ പിന്നീട് നടന്നില്ല. തിരികെ നൽകാനുള്ള ഒരു കോടി രൂപ നൽകിയില്ലെന്നാണ് പരാതി.
സിനിമാ നിർമിക്കാമെന്ന് വാഗ്ദാനം നൽകി ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ, പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ല. അന്വേഷിക്കുമ്പോൾ പല തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇതിനിടയിൽശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനൊനെ അറസ്റ്റ് ചെയ്യുകയായിരുന്നു.നാളുകൾക്ക് മുൻപ് സിനിമാതാരം മഞ്ജുവാര്യർ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു

You might also like

-