കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി സ്പീക്കര്‍ ഓംബിര്‍ള ഉത്‌ഘാടനം ചെയ്യും

നിയമസഭാ സാമാജികര്‍ വെര്‍ച്വല്‍ അസംബ്‌ളിയിലൂടെ പങ്കെടുക്കും. ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു.

0

കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള ഇന്ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

നിയമസഭാ സാമാജികര്‍ വെര്‍ച്വല്‍ അസംബ്‌ളിയിലൂടെ പങ്കെടുക്കും. ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്‌ളോട്ട് വാങ്ങിയാവും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.