വിശ്വാസവിഷയങ്ങൾ വിശാല ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി

മുതിർന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് വിശാല ബഞ്ച് നിലനിൽക്കുമെന്ന് 9 അംഗ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിശാല ബഞ്ച് തീരുമാനമെടുത്ത ശേഷം ശബരിമല പുനപരിശോധന ഹർജികൾ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

0

ഡല്‍ഹി: ശബരിമല ഉൾപ്പെടെയുള്ള വിശ്വാസവിഷയങ്ങൾ വിശാല ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. മുതിർന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് വിശാല ബഞ്ച് നിലനിൽക്കുമെന്ന് 9 അംഗ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിശാല ബഞ്ച് തീരുമാനമെടുത്ത ശേഷം ശബരിമല പുനപരിശോധന ഹർജികൾ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിശാലബഞ്ചിന് വിട്ട തീരുമാനം സാധുവായത് തന്നെയാണെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളി. ശബരിമലയ്ക്കൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം, പാർസി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകർമം

പരിഗണനാ വിഷയങ്ങള്‍:

മതധാർമികതയിൽ ഭരണഘടന ധാർമികത ഉൾപ്പെടുമോ
മതസ്വാതന്ത്ര്യത്തിന്റെ പരിധി ഏത് വരെ?
മതസ്വാതന്ത്ര്യം, പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശം എന്നിവ തമ്മിലുള്ള ബന്ധം എന്ത് ?
മറ്റൊരു മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുതാത്പര്യ ഹരജി പരിഗണിക്കാനാകുമോ?
25-ആം അനുച്ഛേദത്തിലെ ധാര്‍മികതയുടെ അര്‍ഥം എന്താണ്
മതാചാരങ്ങളും മൌലികാവകാശവും തമ്മിലുള്ള ബന്ധം എന്താണ് ?
മതവിഭാഗത്തിന് പുറത്തുള്ളയാള്‍ക്ക് മതാചാരങ്ങളെ ചോദ്യം ചെയ്യാമോ?
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തിലാണ് ഇന്ന് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. കോടതി പുറപ്പെടുവിച്ച ഒരു വിധി ‌പുനഃപരിശോധിക്കുണ്ടെന്ന് തീരുമാനിക്കാതെ വിശാല ബഞ്ചിന് വിടാന്‍ ഹരജി പരിഗണിക്കുന്ന ബഞ്ചിന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

You might also like

-