വാഴിത്തർക്കം ? മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നതായി പരാതി

"ഷാജിയുടെ ദേഹത്ത് ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടു " ദൃസാക്ഷികൾ പറഞ്ഞു.അയൽവാസിയായ സ്ത്രീയാണ് തീകൊളുത്തിയതെന്നും ദൃസാക്ഷികൾ കൂട്ടിച്ചേർത്തു

0

മലപ്പുറം | മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നതായി പരാതി. മലപ്പുറം എടവണ്ണയിലാണ് സംഭവം . കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) കൊല്ലപ്പെട്ടത് . വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർത്തെത്തുടർന്നു യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതായാണ് ആരോപണം . അയൽവാസിയായ യുവതിയാണ് കൃത്യം നടത്തിയെതെന്നാണ് നാട്ടുകാർ പറയുന്നത് .”ഷാജിയുടെ ദേഹത്ത് ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടു ” ദൃസാക്ഷികൾ പറഞ്ഞു.അയൽവാസിയായ സ്ത്രീയാണ് തീകൊളുത്തിയതെന്നും ദൃസാക്ഷികൾ കൂട്ടിച്ചേർത്തു.

ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം
ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജിയുമായി ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് ഇരുകൂട്ടരും തമ്മിലുള്ള വാക്കുതറക്കവും കൈയ്യാങ്കളിയും അതിരുവിട്ടപ്പോഴാണ് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം സഭാവസ്ഥലത്ത് കിടത്തി പിന്നീട് പോലീസ് എത്തി ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി

-

You might also like

-