“തീക്കട്ടയിൽ ഉറൂബ് അരിച്ചു” കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 1,92,000 രൂപ മോഷണം പോയി

ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്ന് നിഗമനം

0

കണ്ണൂർ: സെൻട്രൽ ജയിലിൽ മോഷണം. ജയിൽ കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപ മോഷണം പോയി. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്ന് നിഗമനം. കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.