മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല: രമേശ് ചെന്നിത്തല

ചരിത്രത്തിലെ അപഹാസ്യ ഭരണമാണ് നടക്കുന്നത് ഗെയില്‍ അടക്കം വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ചു. സ്വന്തമായി ഒരു പദ്ധതി പോലും നടപ്പിലാക്കാനായില്ല

0

കാസർകോട് :മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. ചരിത്രത്തിലെ അപഹാസ്യ ഭരണമാണ് നടക്കുന്നത് ഗെയില്‍ അടക്കം വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ചു. സ്വന്തമായി ഒരു പദ്ധതി പോലും നടപ്പിലാക്കാനായില്ല. അഴിമതി ശാസ്ത്രീയമായി നടത്തുന്ന സര്‍ക്കാരെന്നും പിണറായി സർക്കാർ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ശബരിമലയിലെ ഭക്തരെ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണം നടത്തും. ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല.

അതേസമയം കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് കാസര്‍ഗോട്ട് തുടക്കമായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പതാക രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ‘സംശുദ്ധം സദ്ഭരണം’ മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് യാത്ര.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടയിലും രമേശ് ചെന്നിത്തലയെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്. ബിജെപിയേയും സിപിഐഎമ്മിനേയും തുല്യനിലയില്‍ രമേശ് ചെന്നിത്തല ആക്രമിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കൈപ്പിഴ ചെന്നിത്തലയുടെ യാത്രയിലൂടെ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.രമേശ് ചെന്നിത്തലയുടെ രാഷ്ടീയ ജീവിതത്തിലെ ഏഴാമത്തെ യാത്രയാണിത്. 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

You might also like

-