വിവാഹശേഷം പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തേജ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്

0

കോഴിക്കോട് | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് അടുത്ത് എകരൂൽ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്‍റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മിയെ (18)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തേജ ലക്ഷ്മിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തേജ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.

ഫെബ്രവരി ഒമ്ബതിന് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് തേജ ലക്ഷ്മിയും ജിനു കൃഷ്ണനും വിവാഹിതരായത്. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സ് വിദ്യാർഥിനിയായിരുന്നു. ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. തേജ ലക്ഷ്മിയുടെ ഭർത്താവിന്‍റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

-

You might also like

-