പ്രണയാഭ്യാർഥന നിരസിച്ചു യുവാവ് വീട്ടിൽ കയറി അമ്മയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു

ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സൻമൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ റെയിൽവേപ്പാളത്തിന് സമീപം എം.എൻ. പുഷ്പരാജിന്റെ (അനിൽ) ഭാര്യ ഇന്ദുലേഖയ്ക്കും (46) മകൾ പൂജയ്ക്കും (19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.

0

കണ്ണൂർ | തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രണയാഭ്യാർഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് അറിയിച്ചു.ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സൻമൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ റെയിൽവേപ്പാളത്തിന് സമീപം എം.എൻ. പുഷ്പരാജിന്റെ (അനിൽ) ഭാര്യ ഇന്ദുലേഖയ്ക്കും (46) മകൾ പൂജയ്ക്കും (19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.

കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി പള്ളൂർ പോളിടെക്നിക്ക് വിദ്യാർഥിനിയാണ് പൂജ. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറൽ ആസ്പത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും കുത്തി കടന്നുകളഞ്ഞ മാഹി ചെറുകല്ലായിയിലെ ജിനീഷിനെ (24) കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി ന്യൂമാഹി പോലീസ് അറിയിച്ചു.

You might also like

-