ഇടുക്കിയിൽ ജോസഫ്ന് ജയസാധ്യതയുണ്ട് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യും : ജോസ് കെ മാണി

പിജെ ജോസഫിന് ഇടുക്കിയിൽ വിജയസാധ്യതയുണ്ട്. രണ്ടാം സീറ്റാവശ്യപ്പെട്ടത് ജയസാധ്യത കണക്കിലെടുത്താണെന്നും ജോസ് കെ മാണി പറഞ്ഞു

0

കോട്ടയം :പി ജെ ജോസഫിന് പിന്തുണയുമായി ജോസ് കെ മാണി. ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗം ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന് ഇടുക്കിയിൽ വിജയസാധ്യതയുണ്ട്. രണ്ടാം സീറ്റാവശ്യപ്പെട്ടത് ജയസാധ്യത കണക്കിലെടുത്താണെന്നും ജോസ് കെ മാണി പറഞ്ഞു.അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ യുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞു മണ്ഡലം സംബന്ധിച്ച വാശിപിടിക്കുന്നില്ല . നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. ഇടുക്കിയിൽ തന്നെ സ്ഥാനാർത്ഥിയാകാമെന്ന പ്രതീക്ഷയാണ് പിജെ ജോസഫ് വും പാർട്ടി പ്രവർത്തകത്തകരും

പി ജെ ജോസഫിനെ ഇടുക്കിയിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന് സംസ്ഥാന കോൺഗ്രസ്സിൽ അഭിപ്രായമുയർന്നിരുന്നു . എന്നാൽ പ്രാദേശിക നേതൃത്വം ഏത് അംഗീകരിച്ചിട്ടില്ല . കേരളാ കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സമവായ നീക്കം നടത്താൻ കോൺഗ്രസ്സ് നേതൃത്തം ശ്രമിക്കുമെന്നാണ് രാഷ്ട്രീയ അനിരീക്ഷകർ വിലയിരുത്തുന്നത് .
ഒരേ സമയം കെ എം മാണിയെയും പി ജെ ജോസഫിനെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഹാര മാർഗ്ഗമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി പി ജെ ജോസഫിനെ ഇടുക്കിയിൽ പൊതു സ്വതന്ത്രനാക്കാനുള്ള ആലോചനകളാണ് കോൺഗ്രസിൽ നടക്കുന്നത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുസ്ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസ് നേതൃത്വം തേടും. അതേസമയം ഇടുക്കിയിലെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്തം ജോസഫിനെ സഥാനാർത്ഥിയാക്കുന്നതിനോട് അനുകൂലമായി പ്രതികരിച്ചട്ടില്ല

You might also like

-