രവി പൂജാരിയുടെ അറസ്റ്റ് സ്ഥികരണം ലഭിച്ചു :ഐ.ജി വിജയ് സാക്കറെ

വെടിവെപ്പിന്റെ മുഖ്യസൂത്രധാരൻ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരി തന്നെയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്.

0

കൊച്ചി :അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇൻറർപോൾ സഹായം ആവശ്യമില്ലെന്ന് ഐ.ജി പറഞ്ഞു.

വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ഇയാള്‍ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചിരുന്നത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം ആവശ്യമില്ലെന്നും പൂജാരിയെ വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായുമാണ് ഐ.ജി വിജയ് സാക്കറെ ഇന്ന് വ്യക്തമാക്കിയത്. സെനഗലില്‍ വച്ച് നടന്ന രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചതായും ഐ.ജി പറഞ്ഞു.

വെടിവെപ്പിന്റെ മുഖ്യസൂത്രധാരൻ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരി തന്നെയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്. ആക്രമണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ കേസില്‍ പൂജാരിക്ക് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതും 25 കോടി രൂപ ആവശ്യപ്പെട്ട് ആക്രമണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയ മൊഴി നൽകിയതുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയത്.

You might also like

-