എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി

കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം

0

ബംഗളുരു :കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ 35കാരനായ യല്ലപ്പ എന്ന അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി.

ഇന്നു രാവിലെയാണ് ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്. പ്രതിയെ ഗ്രാമവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഗ്രാമവാസികള്‍ യല്ലപ്പയെ പോലീസിന് കൈമാറി.

 

You might also like

-