ഹത്രാസിന് പിന്നാലെ യു പി യിൽ ദളിത് പെൺകുട്ടിയെ തുക്കുചുണ്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

22കാരിയായ ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതിക്കാർ. വീടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽ മകളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ദേഹത് ഗ്രാമത്തില്‍ ഒരാഴ്ച മുമ്പാണ് അതിക്രമം അരങ്ങേറിയത്

0

ലക്നൗ: ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകത്തിന്റെ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടയിൽ . യുപിയിലെ കാൻപുരിൽ നിന്നാണ് പുതിയ പീഡന പരാതി. 22കാരിയായ ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതിക്കാർ. വീടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽ മകളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ദേഹത് ഗ്രാമത്തില്‍ ഒരാഴ്ച മുമ്പാണ് അതിക്രമം അരങ്ങേറിയത്. മുൻ ഗ്രാമമുഖ്യനായിരുന്ന ആള്‍ ഉൾപ്പെടെ രണ്ട് പേരാണ് വീടിനുള്ളിൽ കയറി മകളെ ബലാത്സംഗം ചെയ്തതായാണ് പരാതി . സംഭവസമയം യുവതി വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചു കയറിയ പ്രതികൾ തോക്കു ചൂണ്ടി ഭയപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു . സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിതായും പരാതിയിലുണ്ട് .

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് . ‘ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാൽ ഈ കൂട്ടബലാത്സംഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസിന് വിവരം ലഭിക്കുന്നത്’ കാൻപുർ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് കേശവ് കുമാർ ചൗധരി പറഞ്ഞു .
ഐപിസിയിലെ വിവിധ വകുപ്പുകൾ അനുസരിച്ചും എസ് സി-എസ് ടി അതിക്രമ നിരോധന നിയമം അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ദേരാപുർ എസ്എച്ച്ഒ, സർക്കിൾ ഓഫീസർ, അഡീഷണൽ എസ് പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് ടീമിനെയും നിയമിച്ചിട്ടുണ്ട്. എസ് പി  വ്യക്തമാക്കി