വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

0

കൊച്ചി: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്.