പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ അമ്മയും കാമുകനും അറസ്റ്റിൽ

പൂജാരി നിരന്തരം പീഡിപ്പിക്കുന്ന വിവരം പെ​ണ്‍​കു​ട്ടി അ​മ്മ​യെ ധ​രി​പ്പി​ച്ചെ​ങ്കി​ലും യാളുടെ നടപടിയെ എതിർത്തില്ല മാത്രമല്ല പലപ്പോഴു പീഡനത്തിന് അവസരമായൊരുക്കികൊടുത്തത് അമ്മതന്നെയാണെന്നും പോലീസ് പറയുന്നു

0

ശാ​സ്താം​കോ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല നി​ര​ണം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (40) ആ​ണു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യുമാണ് അ​റ​സ്റ്റി​ലാ​യ​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പൂ​യും മന്ത്രവാദവുമായി നടത്തുന്ന അ​ഭി​ലാ​ഷി​നെ പൂജ നടത്തുന്നതിനയാണ് പെൺകുട്ടിയുടെ ‘അമ്മ സ​മീ​പി​ക്കുന്നത് ​. തു​ട​ർ​ന്ന് ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി. തു​ട​ർ​ന്നു ഇരുവരും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പൂജാരി നിരന്തരം പീഡിപ്പിക്കുന്ന വിവരം പെ​ണ്‍​കു​ട്ടി അ​മ്മ​യെ ധ​രി​പ്പി​ച്ചെ​ങ്കി​ലും യാളുടെ നടപടിയെ എതിർത്തില്ല മാത്രമല്ല പലപ്പോഴു പീഡനത്തിന് അവസരമായൊരുക്കികൊടുത്തത് അമ്മതന്നെയാണെന്നും പോലീസ് പറയുന്നു .പൂജാരിയുടെ പീഡനം സഹിക്കാതായതിനെത്തുടർന്നു പെൺകുട്ടി വിവരം അ​മ്മൂ​മ്മയെ അറിയിക്കുകയായിരുന്നു അമ്മുമ്മ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പോലീസിൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി .വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായതായി തെളിഞ്ഞിട്ടുണ്ട് .

യു​വ​തി ര​ണ്ടു വി​വാ​ഹ​ബ​ന്ധ​ങ്ങ​ൾ വേ​ർ​പെ​ടു​ത്തി​യ​താ​ണ്. അ​ഭി​ലാ​ഷ് വി​വാ​ഹി​ത​നാ​ണ്. ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ശി​ശു​സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

You might also like

-