റാന്നി മരംമുറി കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു

ഡെൽറ്റ അഗ്രഗേറ്റ്സ് എന്ന സ്വകാര്യ ക്വാറി കമ്പനിക്ക് മരം മുറിക്കാൻ അനുമതി നൽകിയതിനാണ് നടപടി. 72 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെ സർക്കാരിനുണ്ടായതെന്നാണ് കണ്ടെത്തൽ

0

തിരുവനന്തപുരം : റാന്നി മരംമുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. നിക്ഷിപ്ത വനഭൂമിയിൽ വ്യാപക മരംമുറിക്ക് വഴി ഒരുക്കിയതിനും പാറ ഖനനത്തിന് അനുമതി നൽകിയതിനുമാണ് നടപടി. വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പത്തനംതിട്ട റാന്നി ഡിഎഫ് ഒ ആയിരുന്നു എം ഉണ്ണികൃഷ്ണൻ

ഡെൽറ്റ അഗ്രഗേറ്റ്സ് എന്ന സ്വകാര്യ ക്വാറി കമ്പനിക്ക് മരം മുറിക്കാൻ അനുമതി നൽകിയതിനാണ് നടപടി. 72 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെ സർക്കാരിനുണ്ടായതെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. റാന്നി ഡിവിഷന് കീഴിലുള്ള സംരക്ഷിത വനഭൂമിയില്‍ വൻ തോതിൽ മരം മുറി നടന്നിരുന്നു. നിലവിൽ കോഴിക്കോട് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററാണ് എം ഉണ്ണികൃഷ്ണൻ.

റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കൽ റിസ‍‍ർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വനഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. 73 ലക്ഷം രൂപയോളം സർക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

You might also like

-