ഇന്നും നാളെയും അതിശക്ത മഴ; 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യതഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ് അലേര്‍ട്ട്

അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ –55 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്

0

>ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു ∙ കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ട്

> തിരുവനന്തപുരത്ത് വെള്ളക്കെട്ട്, നെയ്യാര്‍ ഡാം ഷട്ടര്‍ 12 ഇഞ്ച് ഉയര്‍ത്തി∙ പേപ്പാറ, അരുവിക്കര ഡാമുകളും തുറന്നു

> ആലപ്പുഴ നഗരത്തിലും കുട്ടനാട്ടും സ്ഥിതി രൂക്ഷം

> വിളവെടുക്കാറായ നെല്ല് വെള്ളത്തില്‍ മുങ്ങി

> കോട്ടയത്തും സ്ഥിതി രൂക്ഷം, വൈക്കം മേഖലയില്‍ വെള്ളം കയറുന്നു

>പത്തനംതിട്ടയിലേക്ക് ദുരന്തനിവാരണ സേനയെത്തും


തിരുവനതപുരം :കേരള തീരത്ത് രണ്ട് ന്യൂനമർദങ്ങൾ രൂപംകൊണ്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വെള്ളംകയറി. ഇന്നും നാളെയും അതിശക്തമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു അഞ്ചുദിവസം കൂടി ശക്തമായ മഴയെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു . 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂര്‍ കൂടി കനത്ത മഴ തുടരും. അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ –55 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് . കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കലക്ട്രേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂര്‍,കാസര്‍കോട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചിയില്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. തുടര്‍ച്ചയായി പെയ്്ത അതിതീവ്രമഴയില്‍ കൊച്ചിയില്‍ പലേടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
എംജി റോഡിലും ഇടപ്പള്ളി – അരൂര്‍ ദേശീയപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സൗത്ത്, നോര്‍ത്ത് റയില്‍വെ സ്റ്റേഷനുകളില്‍ വെള്ളം കയറി. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ട്രെയിനുകള്‍ രണ്ടുമണിക്കൂര്‍ വരെ വൈകിയോടുന്നു.തിരുവനന്തപുരത്ത് രാത്രി മുതല്‍ പെയ്യുന്ന

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോരത്തും മഴ ശക്തമാണ്. കൊല്ലത്തും മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ കനത്ത മഴ തുടരുന്നു. കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വിവിധയിടങ്ങളിൽ മരമൊടിഞ്ഞു വീണ് ഗതാഗതം താത്കാലികമായി തടസപ്പെട്ടു. ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ആറു ഷട്ടറുകള്‍ ഉയര്‍ത്തി. ആലപ്പുഴ നഗരത്തില്‍ താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കുട്ടനാട്ടില്‍ വിളവെടുക്കാറായ നെല്ല് വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ടയിലേക്ക് ദുരന്തനിവാരണ സേനയെത്തും.

 

You might also like

-