ഇന്‍ഡോറിൽ 5 നില ഹോട്ടലില്‍ വന്‍ തീപിടുത്തം

ഇന്‍ഡോറിലെ വിജയ് നഗറിലുള്ള ഗോള്‍ഡന്‍ ഗേറ്റ് ഹോട്ടലിന്റെ 5 നിലകളും പൂര്‍ണ്ണമായും കത്തിനശിച്ച അവസ്ഥയിലാണ്

0

ഭോപ്പാല്‍: മധ്യപ്രദേശില്‍ 5 നില ഹോട്ടലില്‍ വന്‍ തീപിടുത്തം. ഇന്‍ഡോറിലുള്ള ഗോള്‍ഡന്‍ ഗേറ്റ് ഹോട്ടലിലാണ് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായിരിക്കുന്നത്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്‍ഡോറിലെ വിജയ് നഗറിലുള്ള ഗോള്‍ഡന്‍ ഗേറ്റ് ഹോട്ടലിന്റെ 5 നിലകളും പൂര്‍ണ്ണമായും കത്തിനശിച്ച അവസ്ഥയിലാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ചിലരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധിയാളുകള്‍ ഹോട്ടലിനുളളില്‍ അകപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.

അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You might also like

-