രാജ്യത്ത് 51 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് . മികച്ച പോളിങ്

.ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, കേരളം, സിക്കിം, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, പുതുച്ചേരി, മേഘാലയ, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

0

ഡല്‍ഹി: കേരളത്തില്‍ ഇന്ന് 5 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ രാജ്യത്ത് ആകെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 51 മണ്ഡലങ്ങളില്‍. രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, കേരളം, സിക്കിം, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, പുതുച്ചേരി, മേഘാലയ, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

51 മണ്ഡലങ്ങളില്‍ 30ഓളം സീറ്റുകള്‍ ബിജെപിയുടെയോ സഖ്യകക്ഷികളുടെയോ കീഴിലാണ്. 12 സീറ്റുകളില്‍ കോണ്‍ഗ്രസും ബാക്കി സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളുമാണുള്ളത്. മിക്ക സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഭരണ പാര്‍ട്ടിയുടെ വിലയിരുത്തലാകും

You might also like

-