പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ചെങ്ങന്നൂരിൽ ജനങ്ങളുടെ പരാതി പ്രവാഹം

0

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരതബാധിത മേഖലകൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തി. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാംപിലാണ് ആദ്യമെത്തിയത്.ദുരിതബാധിതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി ആളുകളുടെ പരാതി ക്ഷമയോടെ കേട്ടു ഹെലികോപ്ടറിൽ എത്തിയ മുഖ്യമന്ത്രിയെ കാത്ത് വാഹനമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിൽ പ്രവേശിക്കാതെ നടന്നു തന്നെ പോകുകയായിരുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഒമ്പതേമുക്കാലോടെ കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കും. 11 മണിക്ക് ആലപ്പുഴ പരേഡ് ഗ്രൗണ്ടിൽ ഇറങ്ങുന്ന മുഖ്യമന്ത്രി ലിയോ തേർട്ടീൻത് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ എറണാകുളത്ത് എത്തുന്ന മുഖ്യമന്ത്രി വടക്കൻ പറവൂർ A R R ഹയർ സെക്കൻഡറി സ്കൂളിലെയും ഗ്രിഗോറിയസ് സ്കൂളിലെയും ക്യാംപുകൾ സന്ദർശിക്കും.

തൃശൂരിൽ ചാലക്കുടിയിലെ പനമ്പള്ളി സ്മാരക ഗവൺമെന്‍റ് കോളേജിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

You might also like