രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ; ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

0

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Rahul Easwar #Metoo

This incident happened when I had passed out from 12th standard (around the year 2003 – 2004) in Trivandrum, Kerala. I had heard about Rahul Easwar and watched a TV show in Asianet Channel where he was talking about cohabiting of men and women and about personal choices and freedom of a woman etc. Later through a friend, we connected. I was in an age of curiosity about progressive minded youngsters. At that time, like many in my age, we all had the impression he was talking progressive politics.

So when he befriended me, I was happy. Then one day, he invited me to his house, saying his mother is also there and we all can have a discussion.

His flat — at that time in Kerala, there were rarely any flats — was near Bakery Junction to Palayam route. I remember it was a brown/maroon building. I went there thinking I could meet his mother and him. I was starting my career as an artist too.

When I entered his flat, I got the wind that his mother was not there. I started to get a little scared. I was very young and naive.

He said, his mother just left and will be back. So I sat down as he invited me. He had put on some movie which was soft porn. I started to feel very uneasy. Then he started to give me a tour of his flat. He showed a room and said that is his bedroom. Then he initiated to touch me and kiss me.

I didn’t know how to respond back in the beginning as I felt trapped in the house. But then I moved away and said No. He backed off. Then again he tried it multiple times until I overcame my fear and forced myself to leave.

Later I heard from some people who knows him that he has been manipulative to women and also all this time he also had a steady girl friend.

I want to say this today, as I see him everywhere now and these memories came rushing back on how he used to be. I strongly doubt his beliefs and words. Is he sincere and mean all that he is saying now? In that case his actions were opposite to that back in those days.

——————-

Yesterday morning, a woman who is a well known artist and a friend of mine, with whom I occasionally chat mostly personal stuff approached me and started to narrate these incidents about Rahul Easwar. I was stunned.

Until now, I was of the impression he is a lose cannon, most times silly. I never took this guy seriously and was mocking at him. But these are some serious allegations. I also heard that he was the “youth icon” at that time and now he is trying hard to become the “Hindu voice”.

I should have known any person who is using anti women policies to forward their agenda, definitely will have a history similar to the above narrated incident of violation of women.

I urge Rahul Easwar and his followers to have a deep look into these allegations.

I stand by my friend wholly and sincerely.

(Attaching a screen shot of my conversation with her)

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവം. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു.  ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

”അന്ന് സ്ത്രീകളുടെ തുല്യതയ്ക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുല്‍.  യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്‍റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വിശ്വാസങ്ങളില്‍ എനിക്ക് സംശയമുണ്ട്. ഇന്ന് അയാള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ  ? ആ കാലഘട്ടത്തിലേതില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അയാളുടെ പ്രവര്‍ത്തികള്‍” – ഇഞ്ചിപ്പെണ്ണിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്.

രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ രാഹുലിനെ റിമാന്‍റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം നടത്തിയ വിവാദ പരാമര്‍ശത്തിലായിരുന്നു വീണ്ടും അറസ്റ്റ് ചെയ്തത്.

You might also like

-