രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്: ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക നല്‍കും

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും.

0

കൽപ്പറ്റ: കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ എത്തും. അന്ന് തന്നെ നാമനിർദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ വിമർശിച്ചിരുന്നു.

വയനാട്ടിലെ ജനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അവരോടൊപ്പം സ്ഥലം എംപി ഉണ്ടായിരുന്നില്ലെന്നായിരുന്നു ആനി രാജയുടെ വിമർശനം. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്.

You might also like

-